വിവാഹദിനമുറപ്പിച്ച് കഴിയുമ്പോൾ തുടങ്ങി മേക്കപ്പും വസ്ത്രവും എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റിയുള്ള ആലോചനകളിലാവും കല്യാണപ്പെണ്ണും വീട്ടുകാരും അന്ന് ഏറ്റവും മനോഹരമായി ഉടുത്തൊരുങ്ങി വിവാഹപന്തലിലെത്തുന്നത് അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാൽ ഈ കോവിഡ് മഹാമാരി കാലത്ത് എല്ലാ കാര്യത്തിലും നിയന്ത്രണമുള്ളതിനാൽ വിവാഹ ഒരുക്കങ്ങളിലും ചില നിയന്ത്രണങ്ങൾ വന്ന് ചേർന്നിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗും മാസ്കും വൈറസ് ഭയം മൂലം സ്വതന്ത്രമായ സഞ്ചാരത്തിനുമെല്ലാം കടിഞ്ഞാൺ വീണിരിക്കുകയാണ്. എന്നാലും ജീവിതം മുന്നോട്ട് പോയേ പറ്റൂ... അതു കൊണ്ട് ഇതൊന്നും തടസ്സമായി കാണാതെ സ്വയം മേക്കപ്പ് ചെയ്ത് സുന്ദരി വധുവായി അണിഞ്ഞൊരുങ്ങാം. അല്ലെങ്കിൽ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ സഹായം തേടാം. ബജറ്റിന് കോട്ടവും തട്ടില്ല. പാർലറിൽ പോകേണ്ടിയും വരില്ല. അതിനുള്ള ചില ബ്യൂട്ടി പ്രൊഡക്സുകളെക്കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
കാജൽ പെൻസിൽ കൊണ്ട് ജെൽ ഐ ലൈനർ കാജലുകൊണ്ട് കണ്ണുകളെ ഹൈലൈറ്റ് ചെയ്ത് സുന്ദരമാക്കുന്നതു പോലെ തന്നെ അത് വച്ച് മേക്കപ്പിന് കൂടുതൽ മിഴിവ് പകരാം. വാ കൊണ്ട് പറയാനാവാത്തത് കണ്ണുകൾ പറയുമെന്ന് കേട്ടിട്ടില്ലേ... എല്ലാ സ്ത്രീകളുടെയും പെൺകുട്ടിയുടെയും മേക്കപ്പ് കിറ്റിലുള്ള ഒരു വസ്തുവാണ് കാജൽ. പക്ഷേ വിവാഹം പോലെ വിശേഷാവസരത്തിൽ ഐ മേക്കപ്പ് ഒന്നല്പം ഹൈലൈറ്റ് ചെയ്യുന്നതിന് ഐലൈനർ പുരട്ടുന്നത് കണ്ണുകൾക്ക് കൂടുതൽ അഴക് പകരും. കയ്യിൽ ഐ ലൈനർ ഉണ്ടെങ്കിലും ശരി കാജലു കൊണ്ട് ഐലൈൻ ചെയ്യാൻ പറ്റുമോയെന്ന് ചിന്തയുണ്ടാവാം.
കാജൽ പെൻസിൽ ഐലൈനറായി ഉപയോഗിക്കാനും പറ്റുമെന്ന ട്രിക്ക് എത പേർക്കറിയാം. കണ്ണിന് ബോൾഡ് ലുക്ക് കിട്ടുന്നതിനൊപ്പം ലൈനർ പരക്കുമെന്ന പേടിയും വേണ്ട. മേക്കപ്പ് അറിയാത്ത ഒരാളെ സംബന്ധിച്ച് കാജൽ പെൻസിൽ ബെസ്റ്റായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. കാജൽ പെൻസിലു കൊണ്ട് കണ്ണുകൾക്ക് മീതെ ജെൽ ഐ ലൈനർ പോലെ പുരട്ടാൻ ആഗ്രഹ മുണ്ടെങ്കിൽ കയ്യിലുള്ള കാജൽ പെൻ സിൽ മൈക്രോവേവിൽ 3 സെക്കന്റ് നേരം ചൂടാക്കുക. അൽപ്പം തണുത്ത ശേഷം കണ്ണിന് മീതെ അപ്ലൈ ചെയ്തു നോക്കൂ. ശരിക്കും ജെൽ ഐലൈനി ൻ ഫീലായിരിക്കും ലഭിക്കുക.
ടിപ്പ്: ഓയ്ലി സ്കിന്നായിട്ടുള്ളവർക്ക് ജെൽ ലൈനർ ബെസ്റ്റാണ് സ്കിന്നിൽ ഏറെ നേരം സെറ്റായിരിക്കും.
ലൈനറു കൊണ്ട് ഒരു സുന്ദരി ബിന്ദി
കണ്ണെഴുതി സുന്ദരമാക്കുന്ന കളർഫുൾ ലൈനറു കൊണ്ട് വാട്ടർപ്രൂഫ് ബിന്ദിയും തയ്യാറാക്കാം. ഇഷ്ടമനുസരിച്ച് ബിന്ദി ഡിസൈൻ ചെയ്ത് ക്യൂട്ടാക്കാം. മാത്രവു മല്ല ഏറെ സമയം സെറ്റായിരിക്കുകയും ചെയ്യും. അതുപോലെ ബ്ലാക്ക് ലൈനറു കൊണ്ട് സെലിബ്രിറ്റീസുകളെപ്പോലെ ബ്യൂട്ടി സ്പോട്ടും തയ്യാറാക്കാം.
ടിപ്പ്: വാട്ടർപ്രൂഫ് ലൈനർ തന്നെ വാങ്ങു ക. ഇത് പരന്ന് വൃത്തികേടാവുകയില്ല.
പൗഡറു കൊണ്ട് മുഖത്ത് വൈറ്റനിംഗ് ഇഫക്റ്റ്
ശരീരത്തിന് സുഗന്ധം പകരാൻ മാത്ര മല്ല മറിച്ച് ഏതാനും മണിക്കൂർ നേരം മു ഖത്ത് വൈറ്റനിംഗ് ഇഫക്റ്റ് നൽകുന്നതി നും പൗഡർ നല്ലതാണ്. ഓയിൽ അബ് സോർബ് ചെയ്ത് സ്കിൻ സോഫ്റ്റ് ടെക്സ്ച്ചറാക്കുന്നതിനൊപ്പം ടോൺ ഇം പൂവ് ചെയ്യാനിത് നല്ലതാണ്.
വൈറ്റനിംഗ് ഇഫക്റ്റ് പകരാൻ പ്രത്യേക പൗഡർ ഉണ്ടോയെന്ന നിങ്ങൾ ചിന്തിച്ചേക്കാം. അതിനായി മാർക്കറ്റിൽ പോകേണ്ട കാര്യമില്ല. മറിച്ച് വീട്ടിൽ ഉള്ള ടാൽക്കം പൗഡറുകൊണ്ട് മുഖത്ത് വൈറ്റനിംഗ് ഇഫക്റ്റ് വരുത്താം. സ്മൂത്ത് ടെക്സ്ച്ചർ ലഭിക്കുന്നതു കൊണ്ട് മേക്കപ്പ് എളുപ്പമാണ്.
ടിപ്പ്: മുഖത്ത് ഫേസ് പൗഡർ അ ചെയ്യുമ്പോൾ കൈ കൊണ്ട് നേരിട്ട് മു ഖത്ത് ഇടരുത് മറിച്ച് കോട്ടൺ ഉപയോ ഗിച്ച് മുഖത്ത് പൗഡർ അപ്ലൈ ചെയ്യാം.
ലിപ്ഗ്ലോസ് കൊണ്ട് മൾട്ടി മേക്കപ്പ്
ലിപ്ഗ്ലോസ് ചുണ്ടുകൾക്ക് മാത്രമല്ല ഗ്ലോസി ടെക്സ്ച്ചർ നൽകുന്നത് മറിച്ച് ചുണ്ടുകൾക്ക് മോയിസ്ച്ചർ നൽകുന്നതി നും കളർ പകരുന്നതിനും പൗട്ടിന് തിള ക്കം പകരുന്നതിനും ഇത് സഹായിക്കും. എന്നാൽ ലിപ് ഗ്ലാസ് ഹൈലൈറ്ററായും ഉപയോഗിക്കാമെന്ന കാര്യം നിങ്ങൾക്കറിയാമോ? വിരലു കൊണ്ട് അൽപം ലിപ് ഗ്ലോസ് എടുത്ത് ബ്രോയും ചീക്ക് ബോൺസിലും ടച്ച് ചെയ്ത് ഹൈലൈറ്റിംഗ് ഇഫക്റ്റ് പകരാം. കൂടുതൽ തിളക്കമുള്ള തോഷിമറി ലിപ്ഗ്ലോസോ ഹൈലൈറ്ററിന് മികച്ചതായിരിക്കും. ഗ്ലോസ് ക്രീം ബ്ലഷായും ഉപയോഗിക്കാം. ഗ്ലോസ് ചീ ക്സിൽ പുരട്ടി നന്നായി ബ്ലൻഡ് ചെയ്യാം. പിങ്ക് അല്ലെങ്കിൽ പീച്ച് കളർ ഗ്ലോസ് ഉണ്ടെങ്കിൽ അതുപയോഗിക്കാം. ഇപ്രകാരം ലിപ്ഗ്ലാസ് ഗ്ലോസി ഐലിഡ്സ് പോലെ യൂസ് ചെയ്യാം.
ടിപ്: ലിപ് ഗ്ലാസ് ഹൈലൈറ്ററായി ഉപ യോഗിക്കുകയാണെങ്കിൽ അല്ലെങ്കിൽ ബ്ലഷായിട്ടാണെങ്കിൽ ഇതിന്റെ ചെറിയ അളവ് മികച്ച ലുക്ക് പകരും.
ഗ്ലോസി ലിപ്സ്റ്റിക്
മേക്കപ്പിന്റെ ഫൈനൽ ടച്ചാണല്ലോ ലിപിക്. മുമ്പ് ഗ്ലോസി ലിപ്സ്റ്റിക്കിനായിരുന്നു ഡിമാന്റ്. ആ സ്ഥാനമിപ്പോൾ മാറ്റ് ലിപ്സ്റ്റിക്ക് കയ്യടക്കിയിരിക്കുന്നു. കാരണം ഇത് ലോംഗ് ലാസ്റ്റിംഗ് ആണ്. ഒപ്പം ഒട്ടലുമുണ്ടാവില്ല. ഹൈലൈറ്റ് ചെയ്യുകയും ചെയ്യാം. എന്നാൽ നിങ്ങളു ടെ കയ്യിൽ ഗ്ലോസി ലിപ്സ്റ്റിക്കാണ ങ്കിൽ അതുകൊണ്ട് മാറ്റ് ലിപ്സ്റ്റിക്ക് എങ്ങനെ തയ്യാറാക്കാം? അതിനും വഴി യുണ്ട്. അൽപം ഗ്ലോസി ലിപ്സ്റ്റിക്ക് ചുണ്ടിൽ പുരട്ടിയ ശേഷം ടിഷ്യു പേപ്പറു കൊണ്ട് അൽപം അമർത്തുക. അതിന്റെ എക്സ്ട്രാ ഷൈൻ നീങ്ങി മാറ്റ് ലുക്ക് ലഭിക്കും. അല്ലെങ്കിൽ പൗഡർ ചുണ്ടു കളിൽ പുരട്ടി എക്സ്ട്രാ ടിഷ്യു വച്ച് പതിയെ ഒപ്പി മാറ്റാം. ചുണ്ടുകൾക്ക് മാറ്റ് ലുക്ക് ഇഫക്റ്റ് ലഭിക്കും.
ടിപ്: ലിപ്സ്റ്റിക് അണിയുമ്പോൾ പൗഡർ കൂടുതലാവരുത്.
ലിപ്സ്റ്റിക്കു കൊണ്ട് നെയിൽ പെയിന്റ്
കയ്യിലുള്ള പഴയ ലിപ്സ്റ്റിക് ഉപയോഗിച്ചും നെയിൽ പെയിന്റ് തയ്യാറാക്കാം. ഒരു ബൗളിൽ അൽപം ലിപ്സ്റ്റിക്ക് ഇട്ട് അതിൽ ട്രാൻസ് പേരന്റ് നെയിൽ പെയിൻറ് ചേർക്കുക. പിന്നെയത് ബ്രഷുപയോഗിച്ച് നഖങ്ങളിൽ പുരട്ടുക. ഇഷ്ട മുണ്ടെങ്കിൽ ഗ്ലിറ്ററും അതിൽ ചേർക്കാം. ഐഷാഡോ ഉപയോഗിച്ച് ഇതേ രീതിയിൽ നെയിൽ പെയിന്റ് തയ്യാറാക്കാം. ടിപ്: ലിപ്സ്റ്റിക്കോ ഐഷാഡോയോ ഉപയോഗിച്ച് നെയിൽ പെയിന്റ് തയ്യാറാ ക്കുമ്പോൾ ബ്രഷ് ഉപയോഗിക്കുക തന്നെ വേണം.
ഫൗണ്ടേഷൻ കൊണ്ട് കൺസീലർ
എല്ലായ്പ്പോഴും പുതിയ ലുക്ക് വേണ മെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്. അതിനായി പ്രത്യേകം ബ്യൂട്ടി പ്രൊഡ കൾ വാങ്ങുകയെന്നതും പ്രായോഗികമല്ല. മുഖത്തെ പാടുകളും മറ്റും മറയ്ക്കാൻ ഫൗണ്ടേഷൻ മികച്ചൊരുപാ ധിയാണ്. മാത്രമല്ല ഫൗണ്ടേഷനിൽ ലി പ്സ്റ്റിക്ക് അല്ലെങ്കിൽ ഐഷാഡോ ചേർത്ത് ഡിഫറൻറ് ഹൈലൈറ്ററായും യൂസ് ചെയ്യാം. സ്വന്തം ലുക്കിനെയും അത് മാറ്റി മറിച്ച് പുതിയ ലുക്ക് നൽകും.
ഹൈലൈറ്റർ ഉപയോഗിക്കുന്നതിലൂടെ സ്കിൻ കോംപ്ലക്ഷൻ കൂടുതൽ തിളക്കമുള്ളതാവും. ഒപ്പം ചീക്ക്ബോൺസ് തുടുത്തതായി തോന്നിക്കുകയും ചെയ്യും. ടിപ് സ്കിൻ ടോണിന് ചേരുന്ന ഹൈ ലൈറ്റർ വാങ്ങുക.
ബ്ലഷറു കൊണ്ട് ലിപ്സ്റ്റിക്
ഷെയ്ഡ് ബ്ലഷറിനെ ബ്ലഷ് ഓൺ പോലെ ഉപയോഗിക്കാം. ചീക്ക് ബോൺസ് പിങ്കിഷ് നിറത്തിൽ കാണപ്പെടുകയും ചെയ്യും. എന്നാൽ ലൈറ്റ് മേക്കപ്പ് ആഗ്രഹിക്കുന്നവർ ഐഷാഡോ പോലെ ഇത് ഉപയോഗിക്കാം. ലിപ്സ്റ്റിക് അണിയാൻ തീരെ താൽപര്യമില്ലാത്തവർ, മാറ്റ് ലുക്ക് ഇഷ്ടപ്പെടുന്നവർ മാറ്റ് ബ്ലഷർ ലിപ്സിൽ ഉപയോഗിക്കാം. ഇത് വളരെ ലൈറ്റ് ലിപ്സ്റ്റിക്ക് ഇഫക്റ്റ് നൽകും. അത് മാതമല്ല ലിപ്സ്റ്റിക്കിന്റെ ശരിയായ ഷെയ്ഡ് കയ്യിലില്ലാത്തവർ പുരട്ടിയ ലിപറ്റിക്കിന് മീതെ ബ്ലഷർ ടച്ച് ചെയ്ത് മറ്റൊരു ഷെയ്ഡ് തീർക്കാം. ഗ്ലോസി ബ്ലഷർ ആണെങ്കിൽ മാറ്റ് ലിപ്സ്റ്റിക്കിന് ഗ്ലോസി ടച്ച് നൽകാം.
കണ്ണുകൾക്കും ബ്ലഷർ ടച്ച് ചെയ്ത് ലൈറ്റ് മേക്കപ്പും പോലെ ഉപയോഗിക്കാം. കണ്ടില്ലേ ബ്ലഷറിൻ മൾട്ടി യൂസ്.
ടിപ്: ലിപ്സ്റ്റിക്കിന്റെ ഷെയ്ഡിനെ ചേഞ്ച് ചെയ്യാൻ മറ്റൊരു നിറത്തിലുള്ള ബ്ലഷർ ഉപയോഗിക്കാം.
ഐഷാഡോ ഉപയോഗിച്ച് ബ്രോ കളർ
ഐഷാഡോ പലതരത്തിൽ ഉപയോഗി ക്കാം. പിങ്കിഷ്, റെഡിഷ് ഐഷാഡോ ലിപ്സിൽ ടച്ച് ചെയ്ത് അവയെ മനോഹരമാക്കാം. ഒപ്പം ബ്ലഷറു പോലെ ഇതുപയോഗിക്കാം. ഗോൾഡൻ, സിൽവർ, ഗ്ലോസി അല്ലെങ്കിൽ
ബ്രോൺസ് കളറിലുള്ള ഐഷാഡോ ഉണ്ടെങ്കിൽ ലിഗ്ലാസു പോലെ ഉപയോഗിക്കാം. ചീക്ക് ബോൺസ് ഹൈലൈറ്റ് കൺട്രോൾ ചെയ്യാനും ഇത് യൂസ് ചെയ്യാം. നെയിൽ പോളിഷിലും ഇത് അപ്ലൈ ചെയ്ത് ഗ്ലോസി, ഷിമറി ലുക്ക് നൽകാം. പക്ഷേ അൽപ്പനേരം മാത്രമേ സെറ്റായിരിക്കു. ബ്രൗൺ - ബ്ലാക്ക് ഐഷാഡോ ഉണ്ടെങ്കിൽ രണ്ടും യോജിപ്പിച്ച് ഐബ്രോസ് കളർ ചെയ്യാം.
ടിപ്: ഹൈലൈറ്ററിനായി അൽപം ഐഷാഡോ മാത്രം മതിയാവും.
മസ്ക്കാര കൊണ്ട് ഐബ്രോസ് സുന്ദരമാക്കാം
മസ്ക്കാര പൊതുവെ ഐലാഷസ് വലുതായി കാണിക്കാനാണ് ഉപയോഗിക്കുന്നത്. ട്രാൻസ് പേരന്റ് മസ്ക്കാരയാണെങ്കിൽ ഇത് ഡാർക്ക് ഐബ്രോസിൽ അപ്ലൈ ചെയ്യാം. ലൈറ്റ് ഐബ്രോസ് ആണെങ്കിൽ ബ്രൗൺ, ബ്ലാക്ക് മസ്ക്കാര അപ്ലൈ ചെയ്യാം.
ടിപ് : മുടിയ്ക്ക് നിറം പകരാനും