മഞ്ഞുകാലം ഏറെ സുഖകരമാണെങ്കിലും ശരീരത്തിൽ ഇത് പലവിധ അസ്വസ്ഥതകൾ സൃഷ്ടിക്കുക. അലർജികൾ, രോഗങ്ങൾ, വൈറസുകൾ, ബാക്ടീരിയകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കാലാവസ്ഥയുടെ ഭാഗമായി ഉണ്ടാകാം. മുഖത്തെയും കൈകാലുകളിലെയും ചർമ്മം വരളുക, ചർമ്മത്തിന്റെ നിറം മങ്ങുക, ശിരോചർമ്മം വരണ്ട് അടരുകളായി പോളിയുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഈ സമയത്ത് ഉണ്ടാകുന്നു. തണുത്ത കാലാവസ്ഥയുടെ കഠിനമായ സാഹചര്യങ്ങൾ മൂലം ചർമ്മത്തിന്റെ സ്വാഭാവിക എണ്ണകൾ നഷ്ടപ്പെടുത്തുന്നതിലൂടെയാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മഞ്ഞുകാലത്ത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുകയും അത് വരണ്ടതും നിർജ്ജീവമാകുകയും ചെയ്യുന്നു. അതു കൊണ്ടാണ് മഞ്ഞുകാലത്ത് ചുണങ്ങ്, ചർമ്മം ചുവന്ന് തടിക്കൽ, ചൊറിച്ചിൽ, ചർമ്മം പോളിയൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ മഞ്ഞുകാലത്ത് ചർമ്മത്തിലെ ഈർപ്പം വീണ്ടെടുക്കാൻ സ്വീകരിക്കാവുന്ന നിര വധി മാർഗ്ഗങ്ങളുണ്ട്. ശൈത്യകാലത്ത് വരണ്ടതും മങ്ങിയതുമായ ചർമ്മത്തിനുള്ള മികച്ച ചില പ്രതിവിധികൾ അടു ക്കളയിൽ നിന്ന് തന്നെ കണ്ടെത്താവുന്നതാണ്. അതുകൊണ്ട് വില കൂടിയ ഫേസ്-ഹാൻഡ് ക്രീമുകൾ, മോയ്സ് ച്ചറൈസറുകൾ എന്നിവയ്ക്കായി വലിയ തുക ചെലവഴിക്കുന്നതിനുപകരമായി പ്രകൃതിദത്തമായ രീതിയിൽ ഉള്ള ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാവുന്നതാണ്.
ശൈത്യകാലത്ത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ ലളിതമായ മാർഗ്ഗങ്ങൾ
1. പാലും പാൽ ക്രീമും
പാലും പാൽ ക്രീമും രണ്ട് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറുകളാണ്
അൽപം ഫുൾ ക്രീം മിൽക്ക് അ ല്ലെങ്കിൽ ഫ്രഷ് ക്രീം ഉപയോഗിച്ച് നിങ്ങളുടെ ചർമ്മം മസാജ് ചെയ്യുന്നത് ചർമ്മത്തെ ആരോഗ്യവും ഈർപ്പവുമുള്ളതാക്കും.
2. തേൻ
ചർമ്മത്തെ ഫലപ്രദമായി മോ യ്സ്ചറൈസ് ചെയ്യാനുള്ള തേനിനുള്ള കഴിവ് അപാരമാണ്. നിരവധി ശൈത്യകാല ഫേസ് പായ്ക്കുകളിൽ തേൻ ഉപ യോഗിക്കാറുണ്ട്. ആഴ്ചയിൽ മൂന്ന് തവണ മുഖത്തും കൈകളിലും അൽപം തേൻ പുരട്ടുന്നത് ചർമ്മ വരൾച്ചയെ തടയുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യും.
3. നെയ്യ്
വെണ്ണയ്ക്കും നെയ്യിനും മറ്റൊരു സൂപ്പർ പവർ ഉണ്ട്. അവയ്ക്ക് മോയ്സ്ച്ചറൈസിംഗ് പവർ ഉണ്ട്. മാത്രവുമല്ല അവ വീട്ടിൽ ലഭ്യവുമാണ്. ഇത് ഒരു തുള്ളി വരണ്ട ചർമ്മത്തിൽ പുരട്ടുന്നതിലൂടെ തൽക്ഷണം ഫലങ്ങൾ കണ്ടുതുടങ്ങും.
4. വെളിച്ചെണ്ണ
അകത്തും പുറത്തും നിന്ന് ശരീര ത്തെ സുഖപ്പെടുത്താൻ കഴിവുള്ള നി രവധി തൈലങ്ങൾ പ്രകൃതിയിൽ തന്നെ ലഭ്യമാണ്. അവയിൽ ഏറ്റവും മികച്ച ഒന്നാണ് വെളിച്ചെണ്ണ, മങ്ങിയതും വരണ്ടതുമായി തോന്നുന്ന ചർമ്മ ഭാഗങ്ങ ളിൽ അൽപം ചെറുചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്തു നോക്കൂ. അദ്ഭുതകരമായ മാറ്റങ്ങൾ ഏതാനും ദി വസങ്ങൾക്കുള്ളിൽ കാണാൻ സാധിക്കും.
5. ഒലിവ് ഓയിൽ
ഒലിവ് ഓയിലിലെ ആരോഗ്യകര മായ കൊഴുപ്പുകൾ ഹൃദയത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാത്രമല്ല ചർമ്മ പ്രശ്നങ്ങൾക്കും ഉത്തമമാണ്.
ഒലീവ് ഓയിൽ, പാൽ, തേൻ അ ല്ലെങ്കിൽ മറ്റ് പ്രകൃതിദത്ത ചേരുവകൾ എന്നിവയുമായി സംയോജിപ്പിച്ച് മോ യ്സ്ച്ചറൈസിംഗ് ഫേസ് പായ്ക്ക് തയ്യാ റാക്കാം. ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിന് പോഷകസമ്പുഷ്ടമായ കവചമൊരുക്കുന്നതിനൊപ്പം ശൈത്യകാലത്ത് ഈർപ്പം നിലനിർത്തുകയും ചെയ്യും