www.kuthira.com,kuthira serial, kuthira santhwanam serial, thiramala, thiramala malayalam serials, www.thiramala.com, www.kuthira.com, www.vadamalli.com | www.thiramala.com All Malayalam TV serials. go6pmserials,malayalam serials6pm,serial at 6pm malayalam,malayalam serial 6pm www.thiramala.com,kuthira serial, kuthira santhwanam serial, thiramala, thiramala malayalam serials, www.thiramala.com, www.kuthira. com, www.vadamalli. com,thiramala. com,kuthira. com santhwanam serial,thiramala. com santhwanam serial,kuthira serial,thiramala serials | www.vadamalli.com All Malayalam TV serials,malayalam serial 6pm അലർജിയിൽ നിന്ന് ചർമ്മത്തെ രക്ഷിക്കാം-Beauty Care Tips

അലർജിയിൽ നിന്ന് ചർമ്മത്തെ രക്ഷിക്കാം-Beauty Care Tips

അലർജിയിൽ നിന്ന് ചർമ്മത്തെ രക്ഷിക്കാം 

ചുവന്ന് തടിക്കുക, ചൊറിച്ചിൽ,നീറ്റൽ, തടിപ്പുകൾ, വിണ്ടുകീറൽ തുടങ്ങിയവ ചർമ്മത്തിൽ ഉണ്ടാവുന്ന ചില അലർജികളാണ്.
ഇത്തരം പ്രശ്നങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുകയോ ഇടയ്ക്കിടെ ഉണ്ടാവുകയോ ചെയ്താൽ ചർമ്മരോഗമായി മാറാം. അതു കൊണ്ട് ഇത് അവഗണിക്കരുത്. ഇത്തരം അലർജികൾക്ക് പല കാരണങ്ങൾ ഉണ്ടാകാം.
കാറ്റിൽ നിന്നും അലർജി അശുദ്ധമായ കാറ്റിൽ നിന്ന് ബാക്ടീരിയകൾ ചർമ്മത്തിൽ അടിഞ്ഞുകൂടും. അതോടെ അലർജിയുമുണ്ടാകും. പുകയിലയുടേയും മറ്റും പുക ചർമ്മത്തിൽ അലർജിക്ക് കാരണമാകാറുണ്ട്. ചർമ്മത്തിന് ശ്വസിക്കാൻ അലർജി തടസ്സം സൃഷ്ടിക്കും. വീട്ടിൽ പുകവലിക്കുന്നവരുണ്ടെങ്കിൽ ആ വീട്ടിലെ കുട്ടികളുടെ ചർമ്മം കൂടുതൽ സംവേദക്ഷമമാകാറുണ്ട്. ഇത്തരം കുഞ്ഞുങ്ങളിൽ അലർജിയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. ഇതിന് പുറമേ ശ്വാസകോശങ്ങളിൽ നീർവീക്കം, ശ്വാസമെടുക്കാനുള്ള തടസ്സം, ചുമ പോലെയുള്ള അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ഗർഭകാലത്തോ മുലപ്പാലൂട്ടുന്ന വേളയിലോ അമ്മമാർ പുകവലിച്ചാൽ കുഞ്ഞുങ്ങളിൽ ചർമ്മസംബന്ധമായോ ശാരീരികമായോ അസുഖങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയേറെയായിരിക്കും.
ഹൈവേയ്ക്ക് സമീപത്തായി താമസിക്കുന്നവരെ വലിയയളവിൽ അന്തരീക്ഷ മലിനീകരണം ബാധിക്കുന്നുണ്ട്. ആസ്തമാ പോലെയുള്ള രോഗങ്ങൾക്ക് ഇത്തരക്കാർ വേഗത്തിൽ അടിപ്പെടാം. അന്തരീക്ഷത്തിലുള്ള മലിനഘടകങ്ങളായ ഓസോൺ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് എന്നിവ ചർമ്മത്തെ കൂടുതൽ സംവേദനക്ഷമമാക്കാം. ഇവയും അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ തന്നെ.
വെള്ളത്തിൽ നിന്നും അലർജി
നഗരത്തിലൂടെ ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷവാതകം നമുക്ക് കാണാൻ കഴിയുമെങ്കിലും ജലമലിനീകരണം നമുക്കൊരിക്കലും അനായാസം തിരിച്ചറിയാനാവില്ല. പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ ക്ലോറിൻ കലർന്നിട്ടുണ്ടാവും. ഇതൊരുതരം വിഷവസ്തുവാണ്. ചർമ്മത്തിലും ശ്വാസകോശങ്ങളിലും രോഗമുണ്ടാക്കും. ക്ലോറിൻ കലർന്ന വെള്ളത്തിൽ കുളിച്ചാൽ ചർമ്മ സുഷിരത്തിൽ ക്ലോറിൻ അടിഞ്ഞുകൂടും. ഒപ്പം സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തി ചർമ്മത്തെ വരണ്ടതാക്കും. ഇത്തരം ചർമ്മത്തിൽ വിണ്ടു കീറലും ചുളിവുകളും ഉണ്ടാകും.
മലിനജലത്തിൽ അമിതമായി ബാക്ടീരിയ പെരുകാം. ചർമ്മത്തെ പരിരക്ഷിക്കാനായി ഫിൽറ്റേഡ് വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഫിൽറ്റർ ചെയ്യുക വഴി വെള്ളത്തിൽ നിന്നും ക്ലോറിനും മറ്റ് ടോക്സിനുകളും പുറന്തള്ളപ്പെടും. സ്വിമ്മിംഗ് പൂളിൽ നീന്തുന്ന കാര്യത്തിലും ശ്രദ്ധ വേണം. ഏറെ നേരം പൂളിൽ കുളിക്കാതിരിക്കുക. പൂളിലെ ജലത്തിൽ അമിതമായ അളവിൽ ക്ലോറിൻ ഉപയോഗിക്കുന്നതിനാലാണിത്. സ്വിമ്മിംഗിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിൽ കേടുപാടുകളുണ്ടാവുന്നത് തടയും. മലിനജലം ഉപയോഗിച്ചാൽ ചർമ്മ രോഗങ്ങളും ശ്വസന സംബന്ധമായ പ്രശ്നങ്ങളും ഹൈപ്പറ്റൈറ്റിസുമൊക്കെ ഉണ്ടാവും.
അലർജിയുടെ പ്രധാനകാരണം തന്നെ മാലിന്യമാണ്. ഡിറ്റർജൻറ്, സിന്തറ്റിക് വസ്ത്രങ്ങൾ,സോപ്പ്, രാസവസ്തുക്കൾ എന്നിവയൊക്കെ അലർജിയുണ്ടാക്കുന്നു. ചില സമയത്ത് ചില പ്രത്യേക ഭക്ഷണം ശരീരത്തിന് അനുയോജ്യമല്ലാതെ വരുന്നതും അലർജിയ്ക്ക് കാരണമാകാറുണ്ട്. ചർമ്മത്തിൽ ചൊറിച്ചിലും നീറ്റലുമുണ്ടാവുകയാണെങ്കിൽ ക്രീം പുരട്ടി അത് പരിഹരിക്കണം. ചിലപ്പോൾ മരുന്ന് കഴിക്കേണ്ടതായി വരാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അമിതമായ അളവിൽ ഔഷധക്രീമുകൾ ഉപയോഗിക്കാൻ പാടില്ല. അലർജിയ്ക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ചികിത്സാവിധികളും പരീക്ഷിക്കാവുന്നതാണ്. ഏറെ നേരം വെയിൽ കൊള്ളുന്നത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുത്തും. ഫലമോ ചർമ്മം വരണ്ടുപോകും. അതോടൊപ്പം തന്നെ നീറ്റലും മറ്റ് പ്രശ്നങ്ങളുമുണ്ടാവും. അന്തരീക്ഷത്തിൽ പോളർ, ഡാൻഡർ പോലുള്ള അലർജിയുണ്ടാക്കുന്ന ഘടകങ്ങളുണ്ട്. ഇവ ചർമ്മത്തിൽ ചൊറിച്ചിലിന് ഇടയാക്കാറുണ്ട്. മുഖത്ത് അലർജിയുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ ചർമ്മ പരിരക്ഷയ്ക്കായി അനുയോജ്യമായ ക്രീമുകളും മോയിസ്ചറൈസറുകളും ഉപയോഗിക്കുന്നത് ഫലം ചെയ്യും.