www.kuthira.com,kuthira serial, kuthira santhwanam serial, thiramala, thiramala malayalam serials, www.thiramala.com, www.kuthira.com, www.vadamalli.com | www.thiramala.com All Malayalam TV serials. go6pmserials,malayalam serials6pm,serial at 6pm malayalam,malayalam serial 6pm www.thiramala.com,kuthira serial, kuthira santhwanam serial, thiramala, thiramala malayalam serials, www.thiramala.com, www.kuthira. com, www.vadamalli. com,thiramala. com,kuthira. com santhwanam serial,thiramala. com santhwanam serial,kuthira serial,thiramala serials | www.vadamalli.com All Malayalam TV serials,malayalam serial 6pm സ്വർണ്ണാഭരണങ്ങളുടെ രക്ഷയ്ക്ക്‌

സ്വർണ്ണാഭരണങ്ങളുടെ രക്ഷയ്ക്ക്‌

വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ അണിഞ്ഞുകൊണ്ട് സ്ത്രീകൾ പുറത്തുപോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. പിടിച്ചുപറി, മോഷണം, കൊള്ള എന്നിവ സാധാരണ സംഭവങ്ങളാണിന്ന്. ആഭരണം നഷ്ടപ്പെട്ടാൽ വീണ്ടും വാങ്ങാം. പക്ഷേ, ജീവൻ തന്നെ അപകടപ്പെടുംവിധം എന്തെങ്കിലും സംഭവിച്ചാലോ? അതുകൊണ്ട് ഒറ്റയ്ക്കോ , ആരുമില്ലാത്ത തെരുവിലൂടെയോ, ഇരുട്ടിയശേഷമോ നടക്കുമ്പോൾ ആഭരണങ്ങൾ അണിയുന്നത് ഒഴിവാക്കുക.  
 


പത്തുവർഷംമുമ്പ് വാങ്ങിയ ആഭരണങ്ങളാവാം നിങ്ങളുടേത്. എന്നാൽ അവ ഇൻഷുർ ചെയ്യുമ്പോൾ സ്വർണ്ണത്തിന്റെ ഇന്നത്തെ വിലയനുസരിച്ച് ഇൻഷൂർ ചെയ്യുക. പിടിച്ചുപറി, മോഷണം എന്നിവയിലൂടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടാലും ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകും. ദൂരയാത്രാവേളയിൽ ആഭരണങ്ങൾ കാണാതായാൽപോലും നഷ്ടപരിഹാരം ലഭിക്കുമെന്ന വസ്തുത പലർക്കും അറിഞ്ഞുകൂടാ.


  ബാങ്കിലെ ലോക്കറുകളിലെ സ്വർണ്ണാഭരണങ്ങൾ സുരക്ഷിതമായി വെയ്ക്കുക പതിവാണ്. അത് ജ്വല്ലറിയിൽനിന്നും കിട്ടുന്ന തുണിസഞ്ചികളിലോ, പെട്ടിയിലോ ആക്കിവെയ്ക്കുന്നതിനുപകരം മരംകൊണ്ടുള്ള പെട്ടിയിലാക്കിവെച്ചാൽ ആഭരണങ്ങളുടെ പൊലിമ നഷ്ടപ്പെടാതിരിക്കും.
 നിത്യവും കുളിക്കുമ്പോൾ കൊലുസുകൾ വൃത്തിയാക്കുന്നത് നല്ലതാണ്. ഇതിനായി ഒരു സോഫ്റ്റ് ടൂത്ത്ബ്രഷ് കരുതുക.
 

നിത്യവും ഉപയോഗിക്കുന്നതിനായി വാങ്ങുന്ന ആഭ രണങ്ങൾ വളരെ സുതാര്യതയോടെ പണിതവ അല്ലാതിരിക്കുന്നതാണ് നല്ലത്. നിത്യോപയോഗത്തിന് സാധാരണ രീതിയിൽ ചെയ്ത ആഭരണങ്ങളാണ് നല്ലത്.
  സ്ത്രീകൾ കയ്യിൽ ധരിക്കുന്ന ബേസ്ലെറ്റ് വീതി കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ് സൗകര്യപ്രദവും നല്ലതും, അതാണ് പുതിയ ഫാഷനും.
 

അടുക്കളയിൽ ജോലിചെയ്യുമ്പോൾ,കനംകുറഞ്ഞതും സുതാര്യമായതുമായ ആഭരണങ്ങൾ അണിയാതിരിക്കുന്നതാണ് നല്ലത്. അടുപ്പിലെ ചൂടുകാരണം സ്വർണ്ണാഭരണങ്ങൾക്ക് കേട് സംഭവിക്കാൻ സാദ്ധ്യതയുണ്ട്. നവരത്നങ്ങൾക്കും ഇത് ബാധകമാണ്.
  കമ്മലുകൾ, മൂക്കുത്തി എന്നിവ അണിയുമ്പോൾ, ഇരുന്നുകൊണ്ട് അണിയുന്നതാണ് നല്ലത്. നിന്നുകൊണ്ട് അണിയുമ്പോൾ കൈതെറ്റി താഴെ വീണാൽ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
  ചെയിനുകൾക്ക് ഇപ്പോൾ പലതരത്തിലുള്ള കൊളുത്തുകൾ ഘടിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും "ബോംബൈ കൊളുത്ത്' എന്ന് പറയപ്പെടുന്ന ചെയിനിന്റെ ഒരു ഭാഗത്തെ മുനവളഞ്ഞതും മറ്റൊരു ഭാഗത്തെ മുനവട്ടത്തിലുള്ളതുമായ കൊളുത്താണ് നല്ലതും സുരക്ഷിതവും.
 വസ്ത്രം ധരിച്ച്, മേയ്ക്കപ്പും , ബോഡിയേയുമൊക്കെ പൂശിയശേഷം ആഭരണങ്ങൾ അണിയുക. അല്ലെങ്കിൽ സെന്റ്, ബോഡി എന്നിവയിലെ രാസ വസ്തുക്കൾ ആഭരണങ്ങൾക്ക് കേടുപാടുണ്ടാക്കാനുള്ള സാദ്ധ്യതയുണ്ട്. അതുപോലെ വീട്ടിൽ തിരിച്ചെത്തിയ ഉടൻതന്നെ ആഭരണങ്ങൾ അഴിച്ചുവെച്ച് അതിനുശേഷം മേയ്ക്കപ്പും മറ്റും തുടച്ചുമാറ്റുക.